ക്രിസ്മസ് ,ന്യൂ ഇയർ ആഘോഷം
Tuesday 13 January 2026 11:08 PM IST
കൈതവന : കുന്തിക്കുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ് , പുതുവത്സരാഘോഷം പച്ച ലൂർദ് പള്ളി വികാരി ഫാദർ ജോസഫ് ചൂളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യുവതി യയുവാക്കൾക്കിടയിൽ പെരുകിവരുന്ന മദ്യം മയക്കുമരുന്ന് ആസക്തിയെ ഇല്ലാതാക്കുവാൻ കുടുംബ കൂട്ടായ്മകളുടെ ഒത്തുചേരലുകളും കൂട്ടായ പ്രവർത്തനങ്ങളും വലിയതോതിൽ ഉപകരിക്കുമെന്ന് ഫാദർ ജോസഫ് ചൂളപ്പറമ്പിൽ പറഞ്ഞു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ സൗമ്യ രാജ്, ഒ.പി.ഷാജി, സെക്രട്ടറി വേണുഗോപാലപ്പണിക്കർ, ഇന്ദിര രാമാനുജം. എന്നിവർ പ്രസംഗിച്ചു.