യാത്രക്കാരിയുടെ രണ്ടരപവൻ മോഷ്ടിച്ച നാടോടികൾ അറസ്റ്റിൽ
Wednesday 14 January 2026 2:09 AM IST
വെള്ളറട: ബസ് യാത്രക്കാരിയുടെ രണ്ടരപവന്റെ മാല മോഷ്ടിച്ച മുന്ന് നാടോടികൾ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശികളായ പാപ്പാട്ടി (53) കവിത (55) ,വേലമ്മ (54) എന്നിവരെയാണ് നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ പിടികൂടിയത്. പാറശാല ഇഞ്ചിവിള അമ്പലത്തുവിള വീട്ടിൽ ജയലക്ഷ്മി 58) യുടെ മാലയാണ് ഇക്കഴിഞ്ഞ നവംബർ 3ന് പൊട്ടിച്ചുകടന്നത്. മാല പൊട്ടിച്ച സംഘം ഉടൻതന്നെ സമീപത്തെ കുന്നത്തുകാൽ ജംഗ്ഷനിൽ ബസിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു കളയുകയായിരുന്നു. വെള്ളറട സി. ഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.