വീട്ടിൽ സൂക്ഷിച്ച 12പവൻ മോഷണം പോയി

Tuesday 13 January 2026 11:11 PM IST

അമ്പലപ്പുഴ: പുറക്കാട് ഒറ്റപ്പനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം മോഷണം പോയതായി പരാതി. ഒറ്റപ്പന പുന്നമൂട്ടിൽ വീട്ടിൽ ഷംനാദ് - അശ്വിനി ദമ്പതികളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണ്ണമാണ് മോഷണം പോയതായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ 8 ന് ഇവർ ആഭരണം ഉപയോഗിച്ച ശേഷം അലമാരയിൽ വച്ചിരുന്നു. 12 ന് ഒരു ചടങ്ങിന് പോകാൻ നോക്കിയപ്പോഴാണ് സ്വർണ്ണംകാണാനില്ലെന്ന് മനസിലായത്. ഇതിനിടയിൽ ഇവരുടെ ഒരു ബന്ധു വീട്ടിൽ വന്നിരുന്നെന്നും പുറത്ത് നിന്നും ആരും വീട്ടിൽ കയറിയിട്ടില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്. അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.