ടെക്നോപാർക്ക് മേഖലകളിൽ എക്സൈസിന്റെ മിന്നൽ പരിശോധന

Wednesday 14 January 2026 1:19 AM IST

കുളത്തൂർ: കഴക്കൂട്ടം ടെക്നോപാർക്ക് മേഖലകളിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തി. തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് വിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സർക്കിൾ,കഴക്കൂട്ടം എക്സൈസ് റെയിഞ്ച് പാർട്ടി,തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായിട്ടായിരുന്നു പരിശോധന. കഴക്കൂട്ടം ടെക്നോപാർക്ക്,കുളത്തൂർ,അമ്പലത്തിൻകര,ഗ്രീൻഫീൽഡ് സ്റ്റേഡിയം, എൽ.എൻ.സി.പി,കാര്യവട്ടം ക്യാമ്പസ്,കുളത്തൂർ ഇൻഫോസിസ്,ആക്കുളം പരിസരങ്ങളിലെ കടകൾ,സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. 9 കേസുകൾ കണ്ടെത്തി. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ദിനേശ്.ബി, കഴക്കൂട്ടം റെയിഞ്ച് ഇൻസ്പെക്ടർ സഹീർഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.