അനുശോചിച്ചു

Wednesday 14 January 2026 12:29 AM IST

ആലപ്പുഴ: മുൻ രാജ്യസഭാംഗവും കേരള കോൺഗ്രസ് സംസ്ഥാന നേതാവുമായിരുന്ന തോമസ് കുതിരവട്ടത്തിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ അനുശോചനം രേഖപ്പെടുത്തി. കേരള വിദ്യാർത്ഥി കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന തോമസ് കുതിരവട്ടം കേരള വിദ്യാർത്ഥി കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. മികച്ച പാർലമെന്ററിയനായിരുന്ന തോമസ് കുതിരവട്ടം കേരള സംസ്ഥാനത്തിന് വേണ്ടി രാജ്യസഭയിൽ നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നെന്നും ബേബി പാറക്കാടൻ അനുസ്മരിച്ചു.