മധു വാര്യരുടെ ചിത്രത്തിൽ ബിജു മേനോൻ
തിരക്കഥ: സോനു ടി.പി
ബിജു മേനോനും മധു വാര്യരും വീണ്ടും ഒരുമിക്കുന്നു. മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വവത്തിന് രചന നിർവഹിച്ച ടി.പി. സോനു ആണ് തിരക്കഥ. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രം എന്നാണ് സൂചന. താരനിർണം പുരോഗമിക്കുന്നു. മധുവാര്യരുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ലളിതം സുന്ദരത്തിൽ ബിജു മേനോനും മഞ്ജുവാര്യരും ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒ.ടി.ടി. റിലീസായി എത്തിയ ലളിത സുന്ദരം മികച്ച അഭിപ്രായം നേടി. ലളിതം സുന്ദരത്തിനുശേഷം സംവിധാനം ചെയ്യുന്ന മധുവാര്യർ ചിത്രത്തിൽ മഞ്ജു വാര്യർ ഉണ്ടാകില്ല. ചിത്രീകരണം വൈകാതെ ആരംഭിക്കും. അതേസമയം നീണ്ട 13 വർഷത്തിനുശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തി മധു വാര്യർ. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായ എന്ന ചിത്രത്തിൽ ദീപാങ്കുരൻ എന്ന ന്യൂജനറേഷൻ പൂജാരിയുടെ വേഷത്തിൽ തിളങ്ങി . ലളിതം സുന്ദരത്തിൽ ഒരു ഡോക്ടർ വേഷത്തിൽ മിന്നിമറഞ്ഞെങ്കിലും മായാമോഹിനിയിൽ ആണ് മുഴുനീളെ വേഷത്തിൽ അവസാനം എത്തുന്നത്. സർവ്വം മായയിൽ നിവിൻ പോളിയുടെ മൂത്ത സഹോദരനായും രഘുനാഥ് പലേരിയുടെ മൂത്ത മകനായും എത്തി മധു വാര്യർ പ്രേക്ഷകരുടെ ഇഷ്ടം നേടി. ലളിതം സുന്ദരത്തിൽ നിറഞ്ഞുനിൽക്കുന്ന അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് രഘുനാഥ് പലേരിയാണ്.