എം.എച്ച്.യൂസുഫ്
Tuesday 13 January 2026 11:47 PM IST
അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് മാക്കിയിൽ എം.എച്ച്. യൂസുഫ് ( 80.റിട്ട. മുനിസിപ്പൽ എൻജിനിയർ ) നിര്യാതനായി. പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം, പുന്നപ്ര സെൽമ ജുമാ മസ്ജിദ് ആൻഡ് മദ്രസ്സത്തുൽ ഹൈദ്രോസിയ , മാക്കിയിൽ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പുന്നപ്ര വണ്ടാനം മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നദീറ.മക്കൾ: ജുനൂബ് (സൗദി ), ജാസ്മിൻ, ജസീന. മരുമക്കൾ: ഷൈമ, നവാസ് അരൂർ (മുൻ നേവി ഉദ്യോഗസ്ഥൻ), ഡോ. ഫസൽ നെട്ടൂർ.