അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ,​ വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം

Wednesday 14 January 2026 12:12 AM IST

കാശ്‌മീർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകൾ,​ രജൗരി സെക്ടറിൽ നിയന്ത്രണ രേഖ.യ്ക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പുതിയ സംഭവം. ദുംഗാല നബ്‌ല മേഖലയിൽ ഡ്രോണുകൾ കണ്ടയുടൻ സൈന്യം അവയ്ക്ക് നേരെ വെടിയുതിർത്ത് തുരത്തുകയായിരുന്നു. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. അതിനിടെ കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ രണ്ടാംദിവസവും ഏറ്റുമുട്ടൽ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

അതേസമയം ​പാ​കി​സ്ഥാ​ന്റെ​ ​ഭാ​വി​യി​ലെ​ ​ഏ​ത് ​സാ​ഹ​സ​ത്തോ​ടും​ ​ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​ഇ​പ്പോ​ഴും​ ​തു​ട​രു​ക​യാ​ണെ​ന്ന് ​ക​ര​സേ​നാ​ ​മേ​ധാ​വി​ ​ജ​ന​റ​ൽ​ ​ഉ​പേ​ന്ദ്ര​ ​ദ്വി​വേ​ദി പറഞ്ഞു.​ ​ഭീ​ക​ര​ ​ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും​ ​അ​തി​ർ​ത്തി​യി​ലും​ ​ജ​മ്മു​കാ​ശ്‌​മീ​രി​ലും​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ണ്.​ ​സ​ജീ​വ​മാ​യി​രു​ന്ന​ ​പ്രാ​ദേ​ശി​ക​ ​ഭീ​ക​ര​ർ​ ​ഒ​റ്റ​ ​അ​ക്ക​ത്തി​ലൊ​തു​ങ്ങി.​ ​ഭീ​ക​ര​ർ​ക്കു​ ​വേ​ണ്ടി​യു​ള്ള​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ഏ​താ​ണ്ട് ​അ​വ​സാ​നി​ച്ചു.​ ​എ​ങ്കി​ലും​ ​സേ​ന​ ​ജാ​ഗ്ര​ത​ ​തു​‌​ട​രു​ക​യാ​ണ്.പാ​ക് ​അ​തി​ർ​ത്തി​യി​ലെ​ ​എ​ട്ട് ​ക്യാ​മ്പു​ക​ളി​ലാ​യി​ 100​-150​ ​ഭീ​ക​ര​ർ​ ​ഉ​ണ്ടെ​ന്നും​ ​ക​ര​സേ​നാ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ അതി​ർ​ത്തി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​ക് ​ഡ്രോ​ണു​ക​ൾ​ ​ക​ണ്ട​ത് ​അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും​ ​ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും കരസേനാ മേധാവി വ്യക്തമാക്കി.