'ജനനായകൻ': ഹ‌ർജി നാളെ പരിഗണിച്ചേക്കും

Wednesday 14 January 2026 1:07 AM IST

ന്യൂഡൽഹി: 'ജനനായകൻ' വിവാദം സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും. വിജയ് നായകനായ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെ‌ഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുമെന്നാണ് സൂചന. അതേസമയം, കരൂർ ദുരന്തത്തിൽ മൊഴി നൽകാൻ ജനുവരി 19ന് വീണ്ടും ഹാജരാകാൻ സി.ബി.ഐ വിജയ്‌ക്ക് സമൻസ് കൈമാറി.