ഭീകര ബന്ധം: അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടു
ന്യൂഡൽഹി: ഭീകര ബന്ധമുണ്ടെന്ന് തെളിഞ്ഞ അഞ്ച് സർക്കാർ ജീവനക്കാരെ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പിരിച്ചുവിട്ടു. ഭീകര സംഘടനകളും പാക് ചാര ഏജൻസി ഐ.എസ്.ഐയുമായും ബന്ധം പുലർത്തിയവരാണ് ഇവർ.
സർക്കാർ സംവിധാനത്തെ ദുർബലപ്പെടുത്താനും ദേശീയ സുരക്ഷയെ അപകടപ്പെടുത്താനും ലക്ഷ്യമിട്ട് സർക്കാർ സർവീസിൽ നുഴഞ്ഞുകയറിയ ഭീകരബന്ധമുള്ളവർക്കെതിരെ 2021 ൽ തുടങ്ങിയ നടപടിയിൽ 85ഓളം പേരെ പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം പിരിച്ചുവിട്ട അദ്ധ്യാപകന് പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. പൊലീസിനെതിരെ ഒരു പദ്ധതി നടപ്പിലാക്കാൻ പദ്ധതിയിട്ട ഇയാൾ 2022 ഏപ്രിലിൽ പൊലീസ് പിടിയിലായി. ഹിസ്ബുൾ മുജാഹിദീൻ ബന്ധം ആരോപിക്കപ്പെട്ട ഒരു ലാബ് ടെക്നീഷ്യൻ, വനം വകുപ്പിലെ ഒരു ഫീൽഡ് വർക്കർ, ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഡ്രൈവർ എന്നിവരാണ് മറ്റ് ജീവനക്കാർ, ലഷ്‌കർ ബന്ധമുള്ള ഒരു അസിസ്റ്റന്റ് ലൈൻമാൻ എന്നിവരാണ് നടപടിക്ക് വിധേയരായ മറ്റ് ജീവനക്കാർ.