9 അമൃത്‌ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിനില്ല
Wednesday 14 January 2026 1:08 AM IST
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, അസാം, തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ സർവീസ് ഉടൻ തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഗുവാഹത്തി (അസാം)- റോത്തക് (ഹരിയാന), ദിബ്രുഗഡ് (അസാം)-ഗോമതി നഗർ (ലക്നൗ, യു.പി), ന്യൂജയ്‌പാൽഗുഡി (ബംഗാൾ)-തിരുച്ചിറപ്പള്ളി (തമിഴ്നാട്),ന്യൂജയ്‌പാൽ ഗുഡി-നാഗർകോവിൽ (തമിഴ്‌നാട്), അലിപ്പൂർദ്വാർ (ബംഗാൾ)-ബംഗളൂരു, അലിപ്പൂർ ദ്വാർ-മുംബയ്, കൊൽക്കത്ത-താംബരം (തമിഴ്നാട്), ഹൗറ (ബംഗാൾ)-ആനന്ദ്‌വിഹാർ (ഡൽഹി), സിയാൽദ (കൊൽക്കത്ത)-ബനാറസ് (യു.പി) എന്നീ സർവീസുകളാണ് പ്രഖ്യാപിച്ചത്. റൂട്ടുകൾ പ്രഖ്യാപിച്ചാലേ കേരളത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുമോ എന്നറിയാനാകൂ.