സി.എം. റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Wednesday 14 January 2026 1:17 AM IST

തിരുവനന്തപുരം: സർവകലാശാലകളിലെ ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ച് സ്കോളർഷിപ്പിന് 17വരെ അപേക്ഷിക്കാം. 2025 ജൂലായ് ബാച്ചിൽ ഡിസംബർ മാസം വരെ പ്രവേശനം നേടിയ ഒന്നാം വർഷ ഗവേഷണ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. ജെ.ആർ.എഫോ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്തവരായാരിക്കണം അപേക്ഷകർ. 2025 ജനുവരി ബാച്ചിൽ സി.എം. റിസർച്ച് സ്കോളർഷിപ്പിന്റെ ആദ്യ ഗഡു ലഭിച്ചവർ, രണ്ടാം ഗഡു വിതരണം ലഭിക്കാൻ അറ്റൻഡൻസ് ആൻഡ് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കണം. വിവരങ്ങൾ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്‌സൈറ്റുകളിൽ. ഫോൺ- 9447096580, 9188900228