'എത്രയും വേഗം രാജ്യം വിടണം'; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി എംബസി
Wednesday 14 January 2026 4:58 PM IST
ന്യൂഡൽഹി: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
"2025 ജനുവരി അഞ്ചിന് ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച നിർദേശത്തിന്റെ തുടർച്ചയായി, ഇറാനിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ (വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ) വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഇറാൻ വിടാൻ നിർദ്ദേശിക്കുന്നു," -എന്നാണ് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്.
— India in Iran (@India_in_Iran) January 14, 2026