14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 43കാരന് ജീവപര്യന്തം തടവ്
Wednesday 14 January 2026 5:26 PM IST
പാലക്കാട്: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ്. പാലക്കാട് ചെർപ്പുളശേരിയിലാണ് സംഭവം. കർണാടക സ്വദേശിയായ മനു മാലിക് എന്ന മനോജിനെതിരെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 60000 രൂപ പിഴയും കോടതി വിധിച്ചു. പട്ടാമ്പി പോക്‌സോ കോടതി ജഡ്‌ജി ദിനേശൻ പിള്ളയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകണം.
2023ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെയാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയത്. കർണാടക ദാഡി സ്വദേശിയായ മനു ജോലി തേടിയാണ് പാലക്കാടെത്തിയത്. ഇതിനിടെ പെൺകുട്ടിയെ പരിചയപ്പെടുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ മനു അറസ്റ്റിലാവുകയായിരുന്നു.