മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം
Thursday 15 January 2026 12:43 AM IST
കോട്ടയം : ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 16 ന് രാവിലെ 10.30 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോയ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. സോയിൽ സർവ്വേ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു ഭാസ്‌കർ പദ്ധതി വിശദീകരിക്കും. ജില്ലയിലെ മണ്ണ് ശ്രേണികളുടെ ഇൻഫിൽട്രേഷൻ റിപ്പോർട്ട് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ്ജ് നിർവഹിക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.ജോ ജോസ് മണ്ണുദിന പ്രതിജ്ഞ ചൊല്ലും.