സെപ്ടിക് ടാങ്ക് മാലിന്യം തള്ളി

Thursday 15 January 2026 12:44 AM IST

പുതുപ്പള്ളി : ടാങ്കർ ലോറിയിലെത്തിച്ച സെപ്ടിക് ടാങ്ക് മാലിന്യം റോഡരികിൽ തള്ളിയതായി പരാതി. പുതുപ്പള്ളി നിലമ്പൊടിഞ്ഞ ചെറുശ്ശേരിപടി മറ്റംപടി റോഡിരികിലെ തോട്ടത്തിന് സമീപമാണ് മാലിന്യങ്ങൾ തള്ളിയത്. ജനവാസ മേഖലയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതോടെ പ്രദേശവാസികളും ബുദ്ധിമുട്ടിലായി. സ്‌കൂൾ, ആശുപത്രി എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധിയാളുകൾ ഉപയോഗിക്കുന്ന പാതയാണിത്. സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.