ബഷീർ പുരസ്കാരം എസ്.ഹരീഷിന്
Thursday 15 January 2026 12:45 AM IST
തലയോലപ്പറമ്പ്:വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനെട്ടാമത് ബഷീർ പുരസ്കാരം എസ്.ഹരീഷിന്റെ പട്ടുനൂൽപുഴു എന്ന നോവലിന്. 50000 രൂപയും പ്രശസ്തി പത്രവും സി.എൻ.കരുണാകരൻ രൂപകല്പന ചെയ്ത ഫലകവുമാണ് അവാർഡ്. ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പ്രഖ്യാപനം. കെ.സി.നാരായണൻ, കെ.പ്രസന്നരാജൻ, റാം മോഹൻ പാലിയത്ത് എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി. 21 ന് തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം.കുസുമൻ അറിയിച്ചു.