വൈ.എം.സി.എ  കുടുംബസംഗമം

Thursday 15 January 2026 12:45 AM IST

കോട്ടയം: വൈ.എം.സി.എയുടെ ക്രിസ്മസ് പുതുവത്സര കുടുംബ സംഗമം സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം വിജയ രാഘവന് വൈ.എം.സി.എ ഓണററി ലൈഫ് മെമ്പർഷിപ്പ് നൽകി ആദരിച്ചു. വൈ.എം.സി.എ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.പി സന്തോഷ് കുമാർ, ദിബു ഫിലിപ്പ്, ജോൺ ചെറിയാൻ, അനീഷ് പുന്നൻ പീറ്റർ, ഡീക്കൻ മാത്യു സി.ജോൺ, അനൂപ് സി.ജോൺ, ജനറൽ സെക്രട്ടറി ഷൈജു വർഗീസ് എന്നിവർ പങ്കെടുത്തു.