ഫലവൃക്ഷത്തൈ വിതരണം

Thursday 15 January 2026 12:46 AM IST

ചങ്ങനാശേരി: പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റ് (ചാസ്സ് യൂണിറ്റ്, പാറേൽ) ആഭിമുഖ്യത്തിൽ ഹരിതസമൃദ്ധി 2026 പദ്ധതി പ്രകാരം ഫലവൃക്ഷത്തൈകൾ 27 ന് പാറേൽ പള്ളി മൈതാനത്ത് രാവിലെ 9 മുതൽ 11 വരെ വിതരണം ചെയ്യും. തെങ്ങ്, റമ്പൂട്ടാൻ, മാവ്, ട്രാഗൻ ഫ്രൂട്ട്, പ്ലാവ്, പേര, തുടങ്ങി 60 ഇനം വിവിധ തൈകളുണ്ട്. കൂടാതെ, വേപ്പിൻ പിണ്ണാക്ക്, ചാണക പൊടി, എല്ലുപൊടി, ചകരി ചോറ്,സൂപ്പർമീൽ, വെർമിസെല്ലി, തുടങ്ങി കൃഷിക്ക് ആവശ്യമായ ജൈവ വളങ്ങളും ഉണ്ടാകും. ബുക്കിംഗ് ഇന്ന് മുതൽ 26 വരെ. ബുക്കിംഗ് സമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണെന്ന് പ്രസിഡന്റ് ബാബു വള്ളപ്പുര അറിയിച്ചു. ഫോൺ: 93870 20111.