മെമ്പർഷിപ്പ് വിതരണം

Thursday 15 January 2026 12:46 AM IST

വൈക്കം : പി.കൃഷ്ണപിള്ള സ്മാരക സോഷ്യൽ സർവീസ് സെന്റർ മെമ്പർഷിപ്പ് വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ നിർവഹിച്ചു. ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടന് ആദ്യഅംഗത്വം നൽകി. വൈക്കത്ത് സി.പി.ഐ ഓഫീസിൽവച്ച് നടന്ന ചടങ്ങിൽ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ആർ.സുശീലൻ, ജില്ലാ എക്സി. അംഗം പി.പ്രദീപ്, മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, അസി. സെക്രട്ടറി എൻ.അനിൽ ബിശ്വാസ്, സെക്രട്ടേറിയ​റ്റ് അംഗങ്ങളായ എ.സി.ജോസഫ്, ഡി.രഞ്ജിത് കുമാർ, കെ.കെ.ചന്ദ്രബാബു, എം.ജി.ഫിലേന്ദ്രൻ എന്നിവർ പങ്കെടുത്തു.