'സത്വ - 2026' ടെക്‌ഫെസ്റ്റ്
Thursday 15 January 2026 8:52 PM IST
നെടുങ്കണ്ടം: വിദ്യാർത്ഥികളുടെ സാങ്കേതിക മേഖലയിലെ അഭിരുചിയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നെടുങ്കണ്ടം ഗവ.പോളിടെക്നിക് കോളേജിൽ 'സത്വ - 2026' ടെക്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പ്രോജക്ട് മത്സരം, വിവിധ സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, പ്രോജക്ട്, എക്സിബിഷൻ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സാങ്കേതിക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും ടെക്നിക്കൽ കരിയർ ഗൈഡൻസും സംഘടിപ്പിക്കും. നാളെ രാവിലെ 9.30ന് ഫെസ്റ്റ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9562453390, 9497282788.