ഏലിയാമ്മ ജേക്കബ്
Thursday 15 January 2026 1:31 AM IST
കോട്ടയം: കൊല്ലാട് പുള്ളിയിൽ പരേതനായ ജേക്കബിന്റെ (പനച്ചിക്കാട് പഞ്ചായത്ത് മുൻ അംഗം) ഭാര്യ ഏലിയാമ്മ ജേക്കബ് ( പെണ്ണമ്മ,97) നിര്യാതയായി. വെള്ളൂർ പാറപ്പള്ളിയിൽ കുടുംബാംഗം. മക്കൾ : ലീലാമ്മ, കുഞ്ഞുമോൾ, ചെറിയാൻ (സണ്ണി, റിട്ട.സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ആർ.ടി.സി, മീനങ്ങാടി), രാജു, എൽസി (കരുനാഗപ്പള്ളി), ബീന (കുറിയന്നൂർ). മരുമക്കൾ: അന്നമ്മ (മുതുകാട്ടിൽ, മീനങ്ങാടി), ഗ്രേസി (ഐരുകുഴിയിൽ, പുത്തൻകാവ്, ചെങ്ങന്നൂർ), പ്രസാദ് (പള്ളത്ത്, കരുനാഗപ്പള്ളി), ഫാ.എബ്രഹാം ചെറിയാൻ (ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളി വികാരി), പരേതരായ പാലൂർ ആന്റപ്പൻ (കൊല്ലാട്), കാഞ്ഞിരക്കാട്ട് ബാബു (തിരുവല്ല). കാലം ചെയ്ത ഫീലിപ്പോസ് മാർ ഈവാനിയോസ് തിരുമേനി സഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കൊല്ലാട് ബത്ലഹേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.