ക്ഷേത്രത്തിൽ മോഷണം : പ്രതി അറസ്റ്റിൽ

Thursday 15 January 2026 1:10 AM IST

കോട്ടയം : ചിങ്ങവനം കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വെള്ളൂത്തുരുത്തി പുത്തൻപറമ്പിൽ അനിൽകുമാർ (58) നെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ അഞ്ചിന് പുലർച്ചെയാണ് സംഭവം. വലിയമ്പലത്തിൽ നിത്യപൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഓട്ടുനിലവിളക്കും, ഓട്ടുവാൽക്കിണ്ടിയും ഉൾപ്പടെ എഴായിരം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. ഇയാൾ മോഷണം, എൻ.ഡി.പി.എസ്, പോക്‌സോ ഉൾപ്പടെ 23 ഓളം കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.