അല്ലു അർജുൻ - ലോകേഷ് ചിത്രം ആഗസ്റ്റിൽ
അനൗൺസ്മെൻ്റ് വീഡിയോ പുറത്തിറങ്ങി
ഇന്ത്യൻ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. AA23' എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ അനൗൺസ്മെൻ്റ് വീഡിയോ പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ ബി . വി വർക്സിന്റെ ബാനറിൽ ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെടുക . ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ട് നൽകുന്ന പ്രതീക്ഷ വാനോളം ആണ്. : പി .ആർ. ഒ : ആതിര ദിൽജിത്ത്.