വീണ്ടും സൂപ്പർ ഹിറ്റിന് നിവിൻ പോളി: ബേബി ഗേൾ ജനു. 23ന്

Thursday 15 January 2026 6:24 AM IST

ആശകൾ ആയിരം , മധുവിധു ഫെബ്രുവരി 6ന്

നിവിൻ പോളി നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ജനുവരി 23ന് തിയേറ്ററിൽ.

ജയറാം - കാളിദാസ് ജയറാം എന്നിവരെ പ്രധാന കഥാപാത്രമാക്കി പി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം, ഷറഫുദീൻ നായകനായി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു എന്നീ ചിത്രങ്ങൾ ഫെബ്രുവരി 6ന് റിലീസ് ചെയ്യും. ആശുപത്രി ജീവനക്കാരനായ സനൽ മാത്യു എന്ന കഥാപാത്രമാണ് നിവിന്. ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, അദിതി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ബോബി സഞ്ജയ് ,മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്രിൻ സ്റ്റീഫൻ ആണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആശകൾ ആയിരത്തിൽ

ആശ ശരത്,ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നി‌ർമ്മിക്കുന്ന ചിത്രത്തിന് ഡ്രീം ബിഗ് ഫിലിംസ് ഡിസ്ട്രിബൂഷൻ പാർട് ണറും ഓവർസീസ് വിതരണം ഫാർസ് ഫിലിംസും നിർവഹിക്കുന്നു. പി.ആർ. ഒ പ്രതീഷ് ശേഖർ.

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് മധുവിധുവിൽ നായിക. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രം കൂടിയാണ് മധുവിധു. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന് ഷൈലോക്കിന്റെ തിരക്കഥാകൃത്തായ ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ജയ് വിഷ്ണുവും ചേർന്നാണ് രചന.

ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. വിതരണം അജിത് വിനായക ഫിലിംസ്. പി.ആർ. ഒ ശബരി.