ദേശീയ യുവജന ദിനാചരണം
Thursday 15 January 2026 1:27 AM IST
തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ,നെയ്യാറ്റിൻകര ഡോ.ജി.ആർ.പബ്ലിക് സ്കൂളിൽ ദേശീയ യുവജന ദിനം ആചരിച്ചു. ആഘോഷ പരിപാടികൾ മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്തു. അഡ്വ.ആർ.വി.ബിജു അദ്ധ്യക്ഷത വഹിച്ചു. നന്ദകുമാർ ആർ.എസ്. സ്വാഗത പ്രസംഗം നടത്തി. അഡ്വ.ആർ.എസ്. ഹരികുമാർ,ഡോ.എസ്.ഷംന ബീഗം,ടി. ബിജുകുമാർ,എസ്.എഫ്.കെ കലാവതി,അനിൽകുമാർ,സതീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ചു