സൂമ്പ ഡാൻസ് ട്രെയിനിംഗ് പ്രോഗ്രാം
Thursday 15 January 2026 1:27 AM IST
തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് സർട്ടിഫിക്കറ്റ് ഇൻ സൂമ്പ ഡാൻസ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അഥവാ തത്തുല്യം.17നുമുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.http://appsrccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജനുവരി 31.