പാലോട്ട് ലഹരി മരുന്ന് വേട്ട

Thursday 15 January 2026 1:33 AM IST

പാലോട്: കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസിന്റെ ഇന്റലിജൻസ് കളക്ഷൻ ഡ്യൂട്ടിക്കിടെ പാലോട് ചിപ്പൻചിറ പാലത്തിന് സമീപത്തു നിന്നും 20 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ. കാട്ടാക്കട കിള്ളി കുമളി തലക്കൽ പുത്തൻ വീട്ടിൽ നസിം, മുല്ലൂർ പ്രിയദർശിനി നഗർ ആർ.വി നിവാസിൽ ശരത് വിവേക് എന്നിവരാണ് പിടിയിലായത്.ബംഗളൂരിൽ നിന്നു പെരുമാതുറ, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ചില്ലറ വില്പനക്കായി കൊണ്ടുവന്ന രണ്ട് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.നെടുമങ്ങാട് എ.സി.പി അച്യുത് അശോക്, റൂറൽ നർക്കോട്ടിക് ജില്ലാ സെൽ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് പ്രദീപ് കുമാർ, റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർമാരായ സഫീർ ഓസ്റ്റിൻ ജി ഡെന്നിസൺ, സുനി ലാൽ, ജിഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, നെവിൽ രാജ്, അനൂപ്, സതി കുമാർ, ഉമേഷ്, അനീഷ്, സി.പി.ഒ മാരായ ശരൺ, രാജേഷ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.