ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പ്
Thursday 15 January 2026 1:41 AM IST
നെടുമങ്ങാട് :ജില്ലാ സ്പോർട്‌സ് കൗൺസിലിൻറെയും ജില്ല കബഡി ടെക്നിക്കൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ജില്ല സീനിയർ പുരുഷ-വനിത കബഡി ചാമ്പ്യൻഷിപ്പ് 18ന് നെടുമങ്ങാട് നെട്ട ഫ്രണ്ട്സ് കായിക പരിശീലന ഗ്രൗണ്ടിൽ നടക്കും.പുരുഷന്മാർക്ക് 85 കിലോഗ്രാമിന് താഴെയും വനിതകൾക്ക് 75 കിലോഗ്രാമിന് താഴെയും ഭാരം ഉണ്ടായിരിക്കണം.പങ്കെടുക്കുന്ന ടീമുകളും ഓപ്പൺ സെലക്ഷന് താല്പര്യമുള്ളവരും 18ന് രാവിലെ 8ന് മുമ്പ്,പാസ്പോർട്ട് സൈസ് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോയും ഒറിജിനൽ ആധാർ കാർഡുമായി നെടുമങ്ങാട്,നെട്ടയിലുള്ള ഫ്രണ്ട്‌സ് കായിക പരിശീലന ഗ്രൗണ്ടിൽ എത്തിച്ചേരണം.ഫോൺ : 944749869,9447427332.