'കൊലുസ് ' സ്ത്രീ ശാക്തീകരണ യ‌ജ്ഞം

Thursday 15 January 2026 12:07 AM IST
കൊലുസ് ' സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി മട്ടന്നൂർ ടൗണിൽ അവതരിപ്പിച്ച ഫ്ളാഷ് മോബ്.

പയ്യാവൂർ: കെ.സി.വൈ.എം, എസ്.എം.വൈ.എം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ടൗണുകളിൽ 'കൊലുസ് ' സ്ത്രീശാക്തീകരണ യജ്ഞം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ ദേശീയ മാസാചാരണത്തോടനുബന്ധിച്ച് തലശേരി ബി.കെ.ജെ.എം സ്‌കൂൾ ഓഫ് നഴ്സിംഗിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച യജ്ഞം ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഫ്ളാഷ് മോബും ബോധവത്കരണ പരിപാടികളും അവതരിപ്പിച്ച ശേഷം തലശേരിയിൽ സമാപിച്ചു. കെ.സി.വൈ.എം തലശേരി അതിരൂപത വൈസ് പ്രസിഡന്റ് ശ്രേയ ശ്രുതിനിലയം അദ്ധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, അതിരൂപത ഡയറക്ടർ ഫാദർ അഖിൽ മാത്യു മുക്കുഴി, അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ വിവിധ ഫൊറോന പ്രസിഡന്റുമാർ, ഡയറക്ടമാർ തുടങ്ങിയവർ നേതൃത്വം നൽകി.