എ.ബി.വി.പി സംസ്ഥാന സമ്മേളനം കോട്ടയത്ത്

Thursday 15 January 2026 1:04 AM IST

കോട്ടയം : എ.ബി.വി.പി സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളിൽ കോട്ടയത്ത് നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. പോസ്റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ നിർവഹിച്ചു. 14 ജില്ലകളിൽ നിന്ന് യൂണിറ്റ് ഉപരിപ്രതിനിധികൾ സാമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തോടൊപ്പം പൊതുസമ്മേളനം, റാലി, യുവ പുരസ്‌കാര ചടങ്ങ് ഉൾപ്പെടെയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് വർത്താസമ്മേളനത്തിൽ പറഞ്ഞു.