ആത്മഹത്യ പ്രതിരോധ ശില്പശാല
Thursday 15 January 2026 12:10 AM IST
കാഞ്ഞങ്ങാട്: ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർക്കായി ഡിജിറ്റൽ പ്രൊട്ടക്ഷൻ ചങ്ങലയും ആത്മഹത്യാ പ്രതിരോധ ശില്പശാലയും നടത്തി. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനു സമീപം തീർത്ത ഡിജിറ്റൽ പ്രൊട്ടക്ഷൻ ചങ്ങലയിൽ നൂറുകണക്കിന് എൻ.എസ്.എസ് കുട്ടികൾ പങ്കെടുത്തു. ശില്പശാല നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ഓഫീസറും അഡിഷണൽ എസ്.പിയുമായ എം. ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ ജിതേഷ്, എൻ.എസ്.എസ് റീജണൽ കോഡിനേറ്റർ ഹരിദാസ്, കൺവീനർ കെ.എം മനോജ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി സംസാരിച്ചു. സബ് ഇൻസ്പെക്ടർ പി.കെ രാമകൃഷ്ണൻ സ്വാഗതവും കൗൺസിലർ ശ്രീഷ്മ നന്ദിയും പറഞ്ഞു. ശ്രുതി പണ്ഡിത്,പ്രിയങ്ക പി,സൈബർ പോലീസ് സബ് ഇൻസ്‌പെക്ടർ ഷിനു എന്നിവർ ക്ലാസെടുത്തു.