മുഹമ്മദ് മാഹീന് പുരസ്കാരം
Thursday 15 January 2026 1:14 AM IST
തിരുവനന്തപുരം: കലാപ്രേമി ദിനപത്രത്തിന്റെ ചെയർമാനും കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്റർ കോർഡിനേറ്റവുമായ എം.മുഹമ്മദ് മാഹിന് ഖത്തറിലെ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പുരസ്കാരം. 18ന് വൈകിട്ട് 7ന് ദോഹയിലെ പ്ലാസ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അൽ റഈസ് ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് അൽ റഈസ് പുരസ്‌കാരം നൽകും. സൈനുൽ ആബ്ദീൻ,ഡോ.അമാനുള്ള വടക്കാങ്ങര,ജെ.കെ.മേനോൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൺവീനർ ഷറഫുദ്ദീൻ അറിയിച്ചു.