പാമ്പ് നിങ്ങളുടെ വീട് തേടിയെത്തും, മുറ്റത്തോ പൂന്തോട്ടത്തിലോ ഈ ചെടി വളരുന്നുണ്ടെങ്കിൽ ഉടൻ പറിച്ചുകളയണം

Wednesday 14 January 2026 9:24 PM IST

മിക്ക മനുഷ്യരെയും ഏറെ ഭയപ്പെടുത്തുന്ന ഒരു ജീവിയാണ് പാമ്പ്. വർഷത്തിൽ ചുരുങ്ങിയത് 1,38,000 പേരെങ്കിലും പാമ്പുകടിയേറ്റ് മരിക്കുന്നതായാണ് കണക്ക്. വിഷമുള്ളതും ശരീരത്തിൽ പ്രത്യേക നിറം കാണുന്നതും എല്ലാവർക്കും പാമ്പിനെ ഒരു പേടിസ്വപ്‌നമായി കാണാൻ ഇടയാക്കുന്നു. എലിയടക്കം ചെറുജീവികൾ, പക്ഷികൾ, മറ്റ് പാമ്പുകൾ ഇവയെയെല്ലാമാണ് പാമ്പ് ആഹാരമാക്കുന്നത്. എങ്കിലും മനുഷ്യസാമീപ്യമുണ്ടായാൽ അവ രക്ഷപെടാനായി കടിക്കാൻ മടിക്കില്ല.

ചില സാഹചര്യങ്ങളിൽ നമ്മളറിയാതെ തന്നെ വീട്ടിലേക്ക് പാമ്പുകളെ ക്ഷണിച്ചുവരുത്താറുണ്ട്. മിക്ക വീടിനുമുന്നിലുമുള്ള ഒരു ചെടി‌ക്ക്‌ പാമ്പിനെ ആകർഷിക്കാനാകും. അതിന്റെ മണമോ മറ്റ് ഗുണമോ അല്ല കാരണം. പാമ്പുകൾ നാവ് നീട്ടി മണം അറിഞ്ഞാണ് വരുന്നത്. സാധാരണയായി പാമ്പുകൾക്ക് ഇഷ്‌ടമല്ല എന്ന് പറയപ്പെടുന്ന പുതിന ചെടികളിലെ കോർസിയൻ പുതിന ചെടികളാണ് ഇവയെ ആകർ‌ഷിക്കുന്നത്. പരമാവധി മൂന്നിഞ്ച് മാത്രം വളർച്ചയുള്ള ഒരിനം പുതിനചെടിയാണിത്. എന്നാൽ ഇവയുടെ ഇലകൾ കൂട്ടമായാണ് വളരുന്നത്. ലോകമാകെ പടർന്നുപിടിച്ചിട്ടുള്ള സസ്യമാണിത്. നമ്മുടെ കണങ്കാലോളം മാത്രമാണ് ഇവ വളരുകയെങ്കിലും അതിനുചുവട്ടിൽ തണുപ്പേറിയ ഉറച്ച വേരുള്ള ഒരു ചെടിയാണിത്. അവ ഒരുമിച്ച് വളരുമ്പോൾ ധാരാളം പ്രാണികളെ ആകർഷിക്കും. ഇവയെ ശാപ്പിടാൻ തവളയടക്കം ജീവികൾ വരും. ഇവയെ പിടിക്കാനാണ് പാമ്പുകൾ വരുന്നത്.

പാമ്പുകളിൽ നിന്നും രക്ഷനേടാൻ ഈ ചെടികളാകെ വെട്ടിക്കളയേണ്ട ആവശ്യമില്ല. പകരം ഇവയുടെ കട്ടി കുറയ്‌ക്കുകയാണ് വേണ്ടത്. ഇവ വീടിന് സമീപം കാടുപിടിച്ച് വളരുന്നതിന് പകരം അവയെ ചെറിയ പാത്രത്തിലോ ചട്ടിയിലോ വളർത്താം. പാമ്പിന് ഒളിച്ചിരിക്കാനുള്ള ഇടം കൊടുക്കാത്ിരിക്കുകയാണ് ചെയ്യേണ്ടത്.