ബി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ സൺ ഇന്ത്യ അദ്ധ്യക്ഷൻ
Thursday 15 January 2026 12:34 AM IST
കോട്ടയം : സൺ ഇന്ത്യ (സേവ് ഔർ നേഷൻ ഇന്ത്യ) യുടെ സംസ്ഥാന അദ്ധ്യക്ഷനായി ബി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ചുമതലയേറ്റു. ബി.എം.എസ് മുൻ സംസ്ഥാന അദ്ധ്യക്ഷനാണ്. കേണൽ ഡിന്നിയാണ് രക്ഷാധികാരി. ജില്ലാ തലത്തിലും മേഖലാ തലത്തിലും പ്രത്യേകം യോഗം ചേർന്ന് സാമൂഹ്യ വിപത്തുകൾക്കെതിരെ പ്രചാരണം നടത്താൻ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. ഫെബ്രുവരിയിൽ ജില്ലാതല പ്രതിനിധി യോഗവും തുടർന്ന് മേഖലാ യോഗങ്ങളും നടക്കും. ബിജു തോമസ്, ഡോ.ജോജി എന്നിവർ പങ്കെടുത്തു.