വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
ആലപ്പുഴ: അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, പെൻഷൻ സ്കീം നടപ്പിലാക്കുക, ക്ഷേമനിധി മുപ്പത് ലക്ഷമാക്കി ഉയർത്തുക,ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം കുറഞ്ഞത് അയ്യായിരം രൂപ സ്റ്റൈപെന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ മൂന്നാം ഘട്ടമായ വായ് മൂടിക്കെട്ടി പ്രതിഷേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം
ആലപ്പുഴ ജില്ലാ കോടതിക്ക് മുമ്പിൽ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഗോപകുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീർ. പി. എ. സ്വാഗതം പറഞ്ഞു. അഡ്വ.എസ്.സുദർശനകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ അഡ്വ.റീഗോ രാജു, അഡ്വ.ടി.എച്ച്. സലാം,അഡ്വ.പി.ടി.ചന്ദ്രലേഖ, അഡ്വ.ആർ.സനൽകുമാർ, അഡ്വ.എസ്.മുരുകൻ, അഡ്വ.വിഷ്ണുരാജ് സുഗതൻ, അഡ്വ.പ്രിയ അരുൺ, അഡ്വ.അപർണ സി. മേനോൻ, അഡ്വ.രേഷ്മ കെ.കുമാർ, അഡ്വ.മിജി എസ്.മണി, അഡ്വ.എസ്.ഗുൽസാർ, അഡ്വ.ലാലി ജോസഫ്, അഡ്വ.സീമ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.