കീം അപേക്ഷ: സീറ്റുകളും യോഗ്യതയും 

Thursday 15 January 2026 12:18 AM IST

എൻജിനിയറിംഗ്,ആർക്കിടെക്ചർ,മെഡിക്കൽ,ഫാർമസി,മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ എല്ലാ സർക്കാർ/എയ്‌ഡഡ് കോളേജുകളിലുമുണ്ട്. സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളിലെ സീറ്റുവിവരങ്ങൾ പിന്നീടറിയാം. കാ​​ർ​​ഷി​​ക,വെ​​റ്റ​​റി​​ന​​റി,ഫി​​ഷ​​റീ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക് കീ​​ഴി​​ലു​​ള്ള ബി.ടെക്,ആർക്കിടെക്‌ചർ,എം.ബി.ബി.എസ്,ഡെന്റൽ സർജറി,ആയുർവേദം,ഹോമിയോപ്പതി,സിദ്ധ,യുനാനി,അഗ്രികൾചർ,ഫോറസ്‌ട്രി,ഫിഷറീസ്,വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി,ഫാർമസി,കേരള കാർഷിക സർവകലാശാലയിലെ ബി.എസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/അഗ്രി-ബിസിനസ് മാനേജ്മെന്റ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി എന്നിവയാണ് കോഴ്സുകൾ.

എൻജിനിയറിംഗ് പ്രവേശനത്തിന് പ്ലസ്ടുവിൽ മാത്‌സ്,ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി/കമ്പ്യൂട്ടർ സയൻസ്/ബയോടെക്/ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്കു വേണം. എം.ബി.ബി.എസ്,ബി.ഡി.എസ് പ്രവേശനത്തിന് പ്ലസ്ടുവിൽ ബയോളജി,കെമിസ്‌ട്രി,ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്‌നോളജി മതി. ആയുർവേദ,ഹോമിയോ പ്രവേശനത്തിന് ഫിസിക്‌സ്,കെമിസ്‌ട്രി,ബയോളജി അഥവാ ബയോടെക്‌നോളജി പഠിച്ചു പ്ലസ്ടു ജയിച്ചവർക്ക് അർഹതയുണ്ട്.

ബയോളജി അഥവാ ബയോടെക്‌നോളജി അഡിഷണലായി പഠിച്ചവരെ ഹോമിയോപ്പതിയിൽ പരിഗണിക്കില്ല. സിദ്ധ പ്രവേശനത്തിന് ഫിസിക്‌സ്,കെമിസ്‌ട്രി,ബയോളജി അഥവാ ബയോടെക്‌നോളജി പഠിച്ച് പ്ലസ്ടു ജയിച്ചവരെ പരിഗണിക്കും. അഗ്രികൾച്ചർ,ഫോറസ്‌ട്രി,ഫിഷറീസ്,കേരള കാർഷിക സർവകലാശാലയിലെ ബി.എസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/അഗ്രി-ബിസിനസ് മാനേജ്മെന്റ്/ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി എന്നിവയ്ക്ക് പ്ലസ്ടുവിൽ ബയോളജി,കെമിസ്‌ട്രി,ഫിസിക്‌സ്‌ വിഷയങ്ങൾക്ക് മൊത്തം 50% എങ്കിലും മാർക്കു വേണം. ക്ലൈമറ്റ് ചേഞ്ചിനു പ്ലസ്ടുവിൽ മാത്‌സും പഠിച്ചിരിക്കണം. വെറ്ററിനറിക്ക് ഇംഗ്ലീഷ്,ബയോളജി,കെമിസ്‌ട്രി,ഫിസിക്‌സ് എന്നിവയ്‌ക്ക് പ്ലസ്ടുവിൽ മൊത്തം 50% മാർക്ക്. മെഡിക്കൽ,അനുബന്ധ,കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യു.ജി)-2026 യോഗ്യത നേടിയിരിക്കണം. ആർക്കിടെക്ചറിന് ഫിസിക്സ്,മാത്‌സ് എന്നീ നിർബന്ധ വിഷയങ്ങളും അവയ്ക്കു പുറമേ കെമിസ്ട്രി,ബയോളജി,ടെക്നിക്കൽ വൊക്കേഷനൽ വിഷയം,കമ്പ്യൂട്ടർ സയൻസ്,ഐ.ടി,ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്,എൻജിനിയറിംഗ് ഗ്രാഫിക്സ്,ബിസിനസ് സ്റ്റഡീസ് ഇവയിലൊന്നും ചേർത്ത് മൊത്തം 45% മാർക്കോടെ പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചിരിക്കണം. എൻട്രൻസ് പരീക്ഷയെഴുതേണ്ട. നാറ്റാ അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

സംവരണ

സീറ്റുകൾ

സ്​​​റ്റേ​​റ്റ് മെ​​രി​​റ്റ് 50%,ഇ.​​ഡ​​ബ്ല്യു.​​എ​​സ് 10%,എ​​സ്.​​ഇ.​​ബി.​​സി 30%: (ഈ​​ഴ​​വ 9,മു​​സ്ലിം 8,മ​​റ്റ് പി​​ന്നാ​​ക്ക ഹി​​ന്ദു 3,ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക ആ​​ൻ​​ഡ്​ ആ​​ഗ്ലോ ഇ​​ന്ത്യ​​ൻ 3,ധീ​​വ​​ര,അ​​നു​​ബ​​ന്ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ 2,വി​​ശ്വ​​ക​​ർ​​മ,അ​​നു​​ബ​​ന്ധ സ​​മു​​ദാ​​യ​​ങ്ങൾ 2,കു​​ശ​​വ,അ​​നു​​ബ​​ന്ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ 1,പി​​ന്നാ​​ക്ക ക്രി​​സ്ത്യ​​ൻ 1,കു​​ടും​​ബി 1),എ​​സ്.​​സി 8 %,എ​​സ്.​​ടി 2 %. സ്വാ​​ശ്ര​​യ കോ​​ളേ​​ജു​​ക​​ളി​​ലെ 15% സീ​​റ്റ് എ​​ൻ.​​ആ​​ർ.​​ഐ വി​​ഭാ​​ഗക്കാ​​ർ​​ക്കാ​​യി​​രി​​ക്കും. ഇ​തി​ൽ ഉ​​യ​​ർ​​ന്ന ഫീ​​സാ​​യി​​രി​​ക്കും. എ​​ൻ.ആ​​ർ.​​ഐ ക്വോ​​ട്ട​​യി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​ൻ വി​​ദ്യാ​​ർ​​ത്ഥിയും എ​​ൻ.​​ആ​​ർ.​​ഐ​​യാ​​യ ബ​​ന്ധു​​വും ത​​മ്മി​​ൽ ഉ​​ണ്ടാ​​യി​​രിക്കേ​​ണ്ട ബ​​ന്ധം,സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട രേ​​ഖ​​ക​​ൾ എ​​ന്നി​​വ പ്രോ​​സ്​​​പെ​​ക്ട​​സി​​ലു​​ണ്ട്.

നീറ്റ്, നാറ്റ

യോഗ്യത

മെ​​ഡി​​ക്ക​​ൽ,ഡെന്റൽ,അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ മേ​​യ്​ നാ​ലി​ന്​​ ന​​ട​​ത്തു​​ന്ന നീ​​റ്റ്-​യു.​​ജി 2026 എ​​ഴു​​തി യോ​​ഗ്യ​​ത നേ​​ട​​ണം. ഇവർ നീ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കേ​​ര​​ള​​ത്തി​​ലെ പ്ര​​വേ​​ശ​ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എൻട്രൻസ് കമ്മിഷ​​ണ​​ർ​​ക്ക് അ​​പേ​​ക്ഷ നൽക​​ണം. നീ​​റ്റ് പ​​രീ​​ക്ഷ​​യി​​ലെ സ്​​​കോ​​ർ പ​​രി​​ഗ​​ണി​​ച്ച് സം​​സ്ഥാ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എൻട്രൻസ് ക​​മ്മി​​ഷ​​ണ​​ർ ത​​യാ​​റാ​​ക്കു​​ന്ന റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ​​ നി​​ന്നാ​​യി​​രി​​ക്കും കേ​​ര​​ള​​ത്തി​​ലെ മെ​​ഡി​​ക്ക​​ൽ,ഡെ​​ന്റ​​ൽ,അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം. എൻട്രൻസ് കമ്മിഷണർക്ക്​ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർക്കേ കേ​​ര​​ള റാ​​ങ്ക്​ പ​​ട്ടി​​ക​​യി​​ലേ​​ക്ക്​ പ​​രി​​ഗ​​ണി​​ക്കൂ. ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കോ​​ഴ്സി​​ൽ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കൗ​​ൺ​​സി​​ൽ ന​​ട​​ത്തു​​ന്ന അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യാ​​യ നാ​​ഷണൽ ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റ് ഇ​​ൻ ആ​​ർ​​ക്കി​​ടെ​​ക്ച​​റി​ൽ (നാ​​റ്റ) യോ​​ഗ്യ​​ത നേ​​ടണം.

(അവസാനിച്ചു)