കോയക്കുഞ്ഞ് ലബ്ബ കുടുംബ സംഗമം

Thursday 15 January 2026 12:46 AM IST

മാന്നാർ : പെരുന്തയിൽ വട്ടത്തറ പുതുപ്പരയിടത്തിൽ പരേതനായ കോയക്കുഞ്ഞ് ലബ്ബ കുടുംബ സംഗമം പാവുക്കര കെ.എം.എം ആഡിറ്റോറിയത്തിൽ നടന്നു. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ത്വാഹാ കോയ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ആലപ്പുഴ സ്വാഗത ഗാനം ആലപിച്ചു. ഹാഫിൾ ഹർഷദ് ഖാസിമി പന്തളം ആത്മീയ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ അബ്ദുൽ ലത്തീഫ് അവലോകന പ്രസംഗം നടത്തി. അബ്ദുൽ ജബ്ബാർ ലബ്ബ, ഡോ. ഖലീൽ നിസാമി, ഷഫീഖ് ഫൈസി, ത്വയ്യിബ് മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന കുടുംബാംഗങ്ങളെയും ഖുറാൻ മനപാഠമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. നൗഷർ ലബ്ബ സ്വാഗതവും സിറാജ് കോട്ടയം നന്ദിയും പറഞ്ഞു.