തൊഴിലാളി പ്രതിഷേധം
Wednesday 14 January 2026 11:49 PM IST
ആലപ്പുഴ: കേന്ദ്ര സർക്കാർ എകപക്ഷീയമായി നടപ്പിലാക്കിയ നാല് ലേബർ കോഡുകൾക്കെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് പാസ്‌പോർട്ട് ഓഫീസ് മുന്നിൽ സമാപിച്ച മാർച്ചിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് നടന്ന ഉപരോധ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്.സലാം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. ദേവകുമാർ, വി.എസ്.മണി, സി.വി.ജോയ്, സുരേശ്വരി ഘോഷ്, ജില്ലാ ഭാരവാഹികളായ കെ.കെ.അശോകൻ, പി.പി.പവനൻ, ഗീതാഭായി എന്നിവർ സംസാരിച്ചു.