സൗജന്യ തൊഴിൽ പരിശീലനം
Wednesday 14 January 2026 11:51 PM IST
ചേർത്തല:റൂറൽ ഹാൻഡ് മെയ്ഡ് പ്രോഡക്റ്റ് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.കറ്റാർവാഴയും വെളിച്ചെണ്ണയും ചേർത്ത് പ്രകൃതിദത്ത രീതിയിലുള്ള സോപ്പ് നിർമ്മാണ പരിശീലനമാണ് നൽകുന്നത്. കുടുംബശ്രീ,സ്വശ്രയ സംഘങ്ങൾക്കും മുഖ്യ പരിഗണന നൽകും.പരിശീലനാനന്തരം സംരംഭം തുടങ്ങുന്നതിന് അവസരം ഒരുക്കുകയും, ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണനം ഉറപ്പുവരുത്തുകയും ചെയ്യും.ഫോൺ:04782817631, 7356872834.