ഉപജില്ല സമ്മേളനം

Wednesday 14 January 2026 11:52 PM IST

ഹരിപ്പാട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഹരിപ്പാട് ഉപജില്ല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു അദ്ധ്യാപകരുടെ അവകാശങ്ങൾ നിഷേധിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ഉപജില്ല പ്രസിഡന്റ് ഷജിത്ത് ഷാജി അദ്ധ്യക്ഷത വഹിച്ചു റവന്യൂ ജില്ലാ ഭാരവാഹികളായ ആര്യൻ നമ്പൂതിരി, ലാൽജിത്ത്.വി, പ്രശാന്ത്, മഞ്ജു.വി എന്നിവർ സംസാരിച്ചു സബ് ജില്ല ഭാരവാഹികളായി ആർ.എസ്.ശ്രീലക്ഷ്മി (പ്രസിഡന്റ് ), അനൂപ് ബാലകൃഷ്ണൻ (സെക്രട്ടറി), എസ്.ഹരി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു . തിരഞ്ഞെടുപ്പിന് വരണാധികാരി പ്രമോദ് ജേക്കബ് നേതൃത്വം നൽകി.