അക്ഷയ നെയ് വിളക്കും ഉത്സവവും
Wednesday 14 January 2026 11:54 PM IST
മുഹമ്മ: കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിലെ അക്ഷയ നെയ് വിളക്കും ആറാട്ട് ഉത്സവവും തുടങ്ങി. 19ന് സമാപിക്കും. 15 ന് വൈകിട്ട് 5 ന് അക്ഷയ നെയ് വിളക്ക് ഭദ്രദീപ പ്രകാശനം, തുടർന്ന് മേൽശാന്തി സതീശൻ കിഴക്കേ അറക്കലിന്റെ കാർമ്മികത്വത്തിൽ അക്ഷയ നെയ് വിളക്ക്.
16-ന് വൈകിട്ട് ഏഴിന് നാടകം. 17-ന് രാവിലെ കലശപൂജയും അഭിഷേകവും, വൈകിട്ട് ഏഴിന് ഗാനമേള. 18ന് രാവിലെ 7.30-ന് കലശപൂജ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, 10-ന് പള്ളിവേട്ട. 19-ന് രാവിലെ ശ്രീബലി, ഒൻപതിന് പകൽപ്പൂരം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം, ഏഴാം പൂജ ദിനമായ 26-ന് വൈകിട്ട് മ്യൂസിക്കൽ ഫ്യൂഷൻ.