സാക്ഷരരാകാൻ ജില്ലയിൽ 533പേർ
ആലപ്പുഴ: ജില്ലയിലെ നിരക്ഷരരുടെ പട്ടികയിൽ നിന്ന് 533 പേർകൂടി സാക്ഷരരാകുന്നു. കേന്ദ്ര,സംസ്ഥാന പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 25ന് ഇവർ പരീക്ഷയെഴുതും. സംസ്ഥാനത്താകെ 32032 പേരാണ് പരീക്ഷ എഴുതുന്നത്. പദ്ധതിയുടെ നാലാംഘട്ടമാണ്
സംസ്ഥാനത്ത് നടപ്പാക്കുന്നത്. രാജ്യത്ത് 15നും 35നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ, കേരളത്തിൽ ഈ പ്രായപരിധിയിലുള്ള നിരക്ഷരരെ കണ്ടെത്താൻ പ്രായസമായതിനാൽ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ 60 കഴിഞ്ഞവരാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. ഇവരെ ഏതെങ്കിലും കേന്ദ്രത്തിലെത്തിച്ച് പഠിപ്പിക്കാൻ കഴിയാത്തയിടങ്ങളിൽ എൻ.എസ്.എസ് വോളന്റിയർമാരും കോളേജ് വിദ്യാർത്ഥികളും സന്നദ്ധരായിട്ടുള്ള അദ്ധ്യാപകരുമൊക്കെ വീടുകളിലെത്തി ഒറ്റയ്ക്കും സംഘമായും പഠിപ്പിച്ചാണ് പരീക്ഷയ്‌ക്കെത്തിക്കുന്നത്. സാമ്പത്തികം, ഡിജിറ്റൽ, നിയമ സാക്ഷരത, ആരോഗ്യ അവബോധം എന്നിങ്ങനെ ജീവിത നൈപുണ്യം വികസിപ്പിക്കുന്നതിനും തൊഴിൽപരമായ കഴിവുകൾ രൂപപ്പെടുത്തിയെടുക്കുന്നതിനും പദ്ധതി സഹായിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കണക്കുപ്രകാരം 95 ശതമാനത്തിന് മുകളിലെത്തിയാൽ സമ്പൂർണ സാക്ഷരത കൈവരിച്ചെന്നാണ്. കേരളത്തിൽ 96.2 ശതമാനം സാക്ഷരത കൈവരിച്ചിട്ടുണ്ട്. അടുത്ത സെൻസസ് പൂർത്തിയായാൽ മാത്രമേ ഇനിയും അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനാവൂ.
പഠിതാക്കൾ
# കൂടുതൽ
ഇടുക്കിയിൽ: 6034 പേർ
# കുറവ്
ആലപ്പുഴയിൽ: 533പേർ
പരീക്ഷയെഴുതുന്നവർ തിരുവനന്തപുരം- 3250 കൊല്ലം- 2850 പത്തനംതിട്ട- 550 ആലപ്പുഴ- 533 കോട്ടയം- 3500 ഇടുക്കി- 6034 എറണാകുളം- 2250 തൃശൂർ- 2050 പാലക്കാട്- 1500 മലപ്പുറം- 1215 കാസർകോട്- 1816 വയനാട്- 3444 കണ്ണൂർ- 1040 കാസർകോട്- 2000