മദ്യഷാപ്പുകൾ അടച്ചിടണം

Wednesday 14 January 2026 11:57 PM IST

ആലപ്പുഴ : അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചേർത്തല എക്‌സൈസ് റേഞ്ച് പരിധിയിൽ ഉൾപ്പെട്ട തും പള്ളിയുടെ രണ്ട് കി.മീ ചുറ്റളവിൽ പ്രവർത്തിച്ച് വരുന്നതുമായ റ്റി.എസ് നം. 68/2025​26 അരീപ്പറമ്പ്, റ്റി.എസ് നം. 71/2025​26 അർത്തുങ്കൽ, റ്റി.എസ് നം. 69/2025​26 തിരുവിഴ പടിഞ്ഞാറ്, റ്റി.എസ് നം. 72/2025​26 ചമ്പക്കാട്, റ്റി.എസ് നം. 74/2025​26 ആയിരം തൈ, എഫ്.എൽ 3 നം. എ​47 ചള്ളിയിൽ കാസിൽസ് ഉൾപ്പടെയുള്ള എല്ലാ കള്ള് ഷാപ്പുകളും ബിയർ പാർലറുകളും, ബാറുകളും ജനുവരി 19, 20, 27, 28 തീയതികളിൽ അടച്ചിടാൻ കളക്ടർ ഉത്തരവ് പുറപ്പെടുവി​ച്ചു.