കബഡി ചാമ്പ്യൻഷിപ്പ് 18 ന്
Wednesday 14 January 2026 11:58 PM IST
ആലപ്പുഴ: ആലപ്പുഴ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ജില്ലാ കബഡി ടെക്നിക്കൽ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പുരുഷ വനിതാ കബഡി ചാമ്പ്യൻഷിപ്പ് 18ന് രാവിലെ എട്ട് മണി മുതൽ ചെന്നിത്തല ഏഥൻസ് മൈതാനത്ത് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 16 ന് മുമ്പ് ടീം ലിസ്റ്റ് നൽകി രജിസ്റ്റർ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ശരീരഭാരം പരമാവധി : സ്ത്രീകൾ: 75 കിലോഗ്രാം, പുരുഷന്മാർ 85 കിലോഗ്രാം. രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9645939732
.