എൽ.ഡി.എഫിൽ ഉറച്ചു നിൽക്കും: ജോസ് കെ. മാണി

Thursday 15 January 2026 1:59 AM IST

കോട്ടയം: കേരള കോൺഗ്രസ് എം ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കും. ഇവിടെ ഞങ്ങൾ ഹാപ്പിയാണ്. യു.ഡി.എഫിലേക്ക് ചാടുമെന്ന അഭ്യൂഹം തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ഇടതു മുന്നണി മദ്ധ്യമേഖല ജാഥാ ക്യാപ്ടനായി ഞാനുണ്ടാകും. ഞങ്ങളെ ഓർത്ത് ആരും കരയേണ്ട. മുന്നണിമാറ്റ ചർച്ചകൾ ചില മാദ്ധ്യമങ്ങളിൽ വന്നതല്ലാതെ എവിടെ നടന്നെന്ന് അറിയില്ല. മുഖ്യമന്ത്രി പങ്കെടുത്ത സമരത്തിൽ പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരും പങ്കെടുത്തിരുന്നു. പിതാവിന്റെ സുഹൃത്ത് ദുബായിൽ ഐ.സി.യുവിലാണ്. അദ്ദേഹത്തെ കാണാൻ കുടുംബസമേതം പോയതാണ്. അസൗകര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ മാദ്ധ്യമങ്ങളെ അറിയിക്കാൻ പറ്റില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 110 നിയമസഭാ സീറ്റുകളിലായിരുന്നു യു.ഡി.എഫ് മുന്നേറ്റം. തദ്ദേശത്തിൽ 80 സീറ്റായി കുറഞ്ഞു. ഞങ്ങൾക്ക് സീറ്റ് കുറവൊന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് മുന്നണി മാറണം. ഞങ്ങളുടെ ശക്തി മനസിലാക്കിയായിരിക്കാം പലരും ചർച്ച നടത്തുന്നത്. എന്നാൽ മുന്നണി മാറ്റ ചർച്ചകൾക്ക് പ്രസക്തിയില്ല. കേരള കോൺഗ്രസ് അഞ്ച് വർഷം മുമ്പ് എടുത്ത നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. എവിടെയെങ്കിലും നിലപാടിൽ വെള്ളം ചേർത്തതായി കാണാൻ കഴിയുമോ.

ഞങ്ങളെ യു.ഡി.എഫ് പുറത്താക്കുകയായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം എൽ.ഡി.എഫ് അംഗീകരിച്ചു. ക്രൈസ്തവ സഭയുടെ സമ്മർദ്ദത്തെക്കുറിച്ച് അറിയില്ല. കേരള കോൺഗ്രസിന് ഒരു നിലപാടെയുള്ളൂ. അത് ഇടതുപക്ഷത്തിനൊപ്പമാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഇത് പറയാൻ പറ്റുമോ.

 പാർട്ടിയിൽ ഭിന്നതയില്ല

മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. പാർട്ടി ഒരു തീരുമാനമെടുത്താൽ അഞ്ച് എം.എൽ.എമാരും കൂടെ നിൽക്കും. കേരള കോൺഗ്രസ് എം ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ സോണിയാ ഗാന്ധി ദേശീയ വിഷയം ചർച്ച ചെയ്യാൻ വിളിച്ചാൽ പോകും.

 വാ​ക്കി​ൽ​ ​മാ​ണി​ ​ഗ്രൂ​പ്പ് ​ ​ഇ​ട​തി​നൊ​പ്പം, നോ​ക്കി​ൽ​ ​വ​ല​ത്തേ​ക്കെ​ന്ന​ ​ഭാ​വം

​'​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​എ​വി​ടെ​ ​ഉ​ണ്ടാ​കു​മോ,​ ​അ​വി​ടെ​ ​ഭ​ര​ണ​വു​മു​ണ്ടാ​കു​മെ​ന്ന​ ​'​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ് ​കെ.​ ​മാ​ണി​യു​ടെ​ ​പ​രാ​മ​ർ​ശ​ത്തി​ന് ​പ​ല​ ​അ​ർ​ത്ഥ​ത​ല​ങ്ങ​ൾ.​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​മെ​ന്ന് ​ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും​ ​'​പ​ല​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക്ഷ​ണ​മു​ണ്ടെ​ന്നും,​ ​മു​ന്ന​ണി​ ​മാ​റ്റ​ ​ച​ർ​ച്ച​ ​ത​ങ്ങ​ളാ​യി​ട്ട് ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​'​ ​പ​റ​ഞ്ഞു​വ​ച്ച​തും​ ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ന് ​മു​ന്നി​ലെ​ ​വ​രാ​ന്ത​യി​ൽ​ ​നി​ന്ന് ​മു​ന്ന​ണി​ ​മാ​റ്റം​ ​സം​ബ​ന്ധി​ച്ച​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​ത​ള്ളി​ ​പെ​ട്ടെ​ന്നു​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു​ ​ജോ​സ്.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​നം​ ​ന​ട​ത്തു​മെ​ന്ന് ​അ​റി​ഞ്ഞ് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​അ​ട​ക്കം​ ​ബ​ന്ധ​പ്പെ​ട്ട​താ​യ​റി​യു​ന്നു.​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​പി​റ​കേ​ ​കെ.​എം.​മാ​ണി​ ​ഫൗ​ണ്ടേ​ഷ​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് 25​ ​സെ​ന്റ് ​സ്ഥ​ലം​ ​അ​നു​വ​ദി​ച്ചു​ള്ള​ ​മ​ന്ത്രി​സ​ഭ​ ​തീ​രു​മാ​ന​വു​മെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ.​ഡി​എ​ഫ് ​സ​മ​ര​ത്തി​ൽ​ ​ജോ​സ് ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ​വാ​ർ​ത്ത​യാ​യി​രു​ന്നു.​ ​പി​ന്നാ​ലെ​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​മ​ദ്ധ്യ​മേ​ഖ​ലാ​ജാ​ഥ​ ​ന​യി​ക്കാ​ൻ​ ​ജോ​സി​ല്ലെ​ന്ന​ ​പ്ര​ചാ​ര​ണ​മു​ണ്ടാ​യി.​ ​ഇ​തി​നി​ടെ​ ​സോ​ണി​യാ​ഗാ​ന്ധി​ ​ഫോ​ൺ​ ​വി​ളി​ച്ച് ​യു.​ഡി.​എ​ഫി​ലേ​ക്ക് ​ക്ഷ​ണി​ച്ചെ​ന്നും,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​ടു​മെ​ന്നും​ ​അ​ഭ്യൂ​ഹം​ ​ശ​ക്ത​മാ​യി.​ ​'​തു​ട​രും​'​ ​എ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​നും,​ ​പ്ര​മോ​ദ് ​നാ​രാ​യ​ണ​ൻ​ ​എം.​എ​ൽ.​എ​യും​ ​ഫേ​സ്ബു​ക്കി​ൽ​ ​ഇ​ട​തു​അ​നു​കൂ​ല​ ​പോ​സ്റ്റി​ട്ട​തോ​ടെ​ ​മാ​ണി​ഗ്രൂ​പ്പി​ൽ​ ​പി​ള​ർ​പ്പെ​ന്നും​ ​പ്ര​ച​രി​ച്ചു.​ ​ദു​ബാ​യി​ലാ​യി​രു​ന്ന​ ​ജോ​സ് ​ഇ​ത് ​ത​ള്ളി​ ​ഫേ​സ് ​ബു​ക്ക് ​കു​റി​പ്പി​ട്ടെ​ങ്കി​ലും​ ​ചി​ല​ ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്തി​യ​തും​ ​വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ​ഇ​ട​ന​ൽ​കി.​ ​'​ ​ജ​റു​സ​ലേ​മി​ലെ​ ​സ​ഹോ​ദ​രി​മാ​രെ​ ​എ​ന്നെ​യോ​ർ​ത്ത് ​ക​ര​യ​ണ്ട,​ ​നി​ങ്ങ​ളെ​യും​ ​നി​ങ്ങ​ളു​ടെ​ ​മ​ക്ക​ളെ​യും​ ​ഓ​ർ​ത്ത് ​വി​ല​പി​ക്കൂ​ ​എ​ന്ന​ ​ബൈ​ബി​ൾ​ ​വ​ച​നം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​ജോ​സ് ​പ​റ​ഞ്ഞ​പ്പോ​ൾ,​ ​മു​ന്ന​ണി​ ​മാ​റ്റ​ ​ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ​ ​കെ.​എം​മാ​ണി​ ​പ​റ​യാ​റു​ള്ള​ ​ബൈ​ബി​ൾ​ ​വാ​ക്യ​ങ്ങ​ളാ​ണ് ​പ​ല​രു​ടെ​യും​ ​ഓ​ർ​മ്മ​യി​ൽ​ ​വ​ന്ന​ത്.