കേരള കോൺഗ്രസുമായി ഔദ്യോഗിക ചർച്ച നടന്നിട്ടില്ല: കുഞ്ഞാലിക്കുട്ടി

Thursday 15 January 2026 1:08 AM IST

മലപ്പുറം: യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എമ്മുമായി ഔദ്യോഗികമായി ഒരുചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ കൊണ്ടുവരാനായി തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫോർമുല വച്ചുള്ള ചർച്ച ആരുമായും ഉണ്ടായിട്ടില്ല. തദ്ദേശ,​ ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തെ തുടർന്ന് യു.ഡി.എഫാണ് ഇനിയെന്ന ചിന്തയുണ്ട്. പല പാർട്ടികളും യു.ഡി.എഫിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ കക്ഷികൾ വരുന്ന ട്രെൻഡുണ്ട്. ആശയപരമായി യോജിക്കാൻ പറ്റുന്ന ആരുമായും യോജിക്കാമെന്നത് വിശാലാർത്ഥത്തിൽ പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.