പാലാ വിട്ടുകൊടുക്കില്ല: കുഞ്ഞാലിക്കുട്ടിയെ കണ്ട് കാപ്പൻ

Thursday 15 January 2026 1:18 AM IST

മലപ്പുറം: കേരളാ കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് വരുന്നെന്ന അഭ്യൂഹങ്ങൾക്കിടെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് പാലാ എം.എൽ.എ മാണി സി. കാപ്പൻ. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. പാലായ്ക്ക് പകരം ലീഗിന്റെ തിരുവമ്പാടി നൽകാമെന്ന ഫോർമുലയ്‌ക്ക് കാപ്പൻ വഴങ്ങിയില്ല. വേങ്ങര കാരാത്തോടിലെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിൽ ഇന്നലെ രാവിലെ ഒമ്പതിന് നടന്ന കൂടിക്കാഴ്ചയിൽ സഭാപ്രതിനിധികളും പങ്കെടുത്തെന്നാണ് വിവരം.

കാപ്പനുമായി അജൻഡ വച്ച് ഒന്നും ചർച്ചയായിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം വീട്ടിൽ വന്നിരുന്നു. ഇതുവഴി പോകുമ്പോൾ വരാറുണ്ട്. നേതാക്കൾ കാണുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയം ചർച്ചയാവും. മറ്റെല്ലാം അഭ്യൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.