എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Thursday 15 January 2026 12:24 AM IST
ചാലക്കുടി: നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21) തൃശൂർ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഗോൾഡൻ നഗറിലായിരുന്നു യുവാവ് എം.ഡി.എം.എയുമായി വന്നത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന വെഡ്ഡിംഗ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.