ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വൻ മോഷണം

Thursday 15 January 2026 2:29 AM IST

പീരുമേട്: ഏലപ്പാറയിലെ തോട്ടംമേഖലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. കോഴിക്കാനം മേഖലയിലുള്ള ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയം എന്നിവിടങ്ങളിലാണ്‌ മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആരാധനാലയങ്ങളിലെ മോഷണം. കോഴിക്കാനം ഒന്നാം ഡിവിഷനിലെ കാളിയമ്മൻ ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങളും കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന തുകയും മോഷ്ടാക്കൾ അപഹരിച്ചു. ഇതിനൊപ്പം കോഴിക്കാനം രണ്ടാം ഡിവിഷനിൽ ഭൂവനേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും വിഗ്രഹത്തിൽ ചാർത്തിയിരിക്കുന്ന സ്വർണാഭരണങ്ങളും അപഹരിച്ചിട്ടുണ്ട്. ഇതിന് പുറമേ ക്ഷേത്രം ഓഫീസിനുള്ളിൽ കയറി അലമാര കുത്തിത്തുറന്നും പണം അപഹരിച്ചു. ഇൻഫന്റ് ജീസസ് പള്ളിയിലെ നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന പണം എടുത്ത ശേഷം പെട്ടി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ലക്ഷങ്ങളുടെ മോക്ഷണമാണ് നടന്നത്. പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.